കേരളം

kerala

ETV Bharat / city

മന്ത്രി ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു - മന്ത്രി ഇ.പി.ജയരാജന്‍

2000 ഡിസംബര്‍ രണ്ടിനാണ് പാനൂർ എലാങ്കോട് സിപിഎം സംഘടിപ്പിച്ച കനകരാജൻ രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് മടങ്ങവെ ഇ.പി.ജയരാജന് നേരെ ബോംബെറുണ്ടായത്.

36 acquitted-in-bomb-attack-against-e-p-jayarajan  മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലെ 36 പ്രതികളെ വെറുതെ വിട്ടു  മന്ത്രി ഇ.പി.ജയരാജന്‍  മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു
മന്ത്രി ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

By

Published : Jun 5, 2020, 2:42 PM IST

കണ്ണൂര്‍: മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലെ 36 പ്രതികളെ തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി വെറുതെ വിട്ടു. എല്ലാവരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2000 ഡിസംബര്‍ രണ്ടിനാണ് പാനൂർ എലാങ്കോട് സിപിഎം സംഘടിപ്പിച്ച കനകരാജൻ രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് മടങ്ങവെ ഇ.പി.ജയരാജന് നേരെ ബോംബെറുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ജയരാജന്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി - 4 ജഡ്‌ജി വി.എൻ വിജയകുമാറാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. കെ.സുനിൽകുമാർ, അഡ്വ.പി.പ്രേമരാജൻ എന്നിവർ ഹാജരായി.

ABOUT THE AUTHOR

...view details