കണ്ണൂരില്‍ 339 പേര്‍ക്ക് കൂടി കൊവിഡ് - covid cases reported in kannur district
278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് 107 പേരാണ് ഇതുവരെ ജില്ലയില്‍ മരിച്ചത്.
കണ്ണൂര്‍: ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 278 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്ത് നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 37 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഏഴ് മാധ്യമ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 13860 ആയി. ഇവരില്‍ 127 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 7611 ആയി. കൊവിഡ് ബാധിച്ച് 107 പേരാണ് ഇതുവരെ ജില്ലയില്‍ മരിച്ചത്. 5803 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 4543 പേര്‍ വീടുകളിലും ബാക്കി 1260 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.