കണ്ണൂര്‍ ജില്ലയില്‍ 232 പേര്‍ക്ക് കൂടി കൊവിഡ് - kannur district
കൊവിഡ് സ്ഥിരീകരിച്ച് 50 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 2263 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്
കണ്ണൂര്‍: ജില്ലയില്‍ 232 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 185 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ വിദേശത്ത് നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 6294 ആയി. ഇവരില്‍ ഇന്ന് ആശുപത്രിവിട്ട 135 പേരടക്കം 3981 പേര്‍ ഇതുവരെ രോഗവിമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച് 50 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 2263 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.