കണ്ണൂര്‍: കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി മിനറുൽ എസ്.കെ എന്നയാളെയാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസെപക്‌ടര്‍ കെ ഷാജി അറസ്റ്റ് ചെയ്‌തത്. എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൂത്തുപറമ്പിൽ കഞ്ചാവ് വിൽപനക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. പാനൂരിനടുത്ത് വാടകക്ക് താമസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുകയാണ് ഇയാളുടെ രീതി.