വയനാട്:ഗിന്നസ് ബുക്കിൽ ഇടം നേടാൻ വയനാട്ടിൽ നിന്ന് വീണ്ടും ഭീമൻ ചക്ക. 57.9 കിലോഗ്രാം ഭാരമുള്ള തേന്‍വരിക്ക തവിഞ്ഞാൽ കൈതകൊല്ലിയില്‍ ചന്തുവിന്‍റെ പുരയിടത്തിലാണ് വിളഞ്ഞത്. 35 സെന്‍റീമീറ്റർ ചുറ്റളവും 67 സെന്‍റീമീറ്റർ നീളവുമുള്ള ചക്ക തവിഞ്ഞാൽ കൃഷി ഓഫിസർ കെ.ജി സുനിലിന്‍റെ സാന്നിധ്യത്തിലാണ് താഴെയിറക്കിയത്.
ലോകത്തെ ഏറ്റവും വലിയ ചക്ക വയനാട്ടിൽ; 57.9 കിലോ തൂക്കം
5 സെൻറീമീറ്റർ ചുറ്റളവും 67 സെൻറീമീറ്റർ നീളവുമുള്ള തേന്‍വരിക്ക തവിഞ്ഞാൽ സ്വദേശി ചന്തുവിന്‍റെ പുരയിടത്തിലാണ് വിളഞ്ഞത്
ഏറ്റവും വലിയ ചക്ക
തവിഞ്ഞാൽ പഞ്ചായത്തിലെ കാപ്പാട്ടുമലയിൽ നിന്ന് കഴിഞ്ഞ ദിവസം വിളവെടുത്ത ചക്കയുടെ തൂക്കം 52.36 കിലോഗ്രാം ആയിരുന്നു. നിലവിൽ പൂനെയില്‍ നിന്ന് റെക്കോഡിൽ ഇടം നേടിയ ചക്കയുടെ തൂക്കം 42.72 കിലോഗ്രാമാണ് . ഈ ചക്കയെ കൊല്ലം അഞ്ചലില്‍ വിളഞ്ഞ 51. 5 കിലോഗ്രാം ഭാരമുള്ള ചക്ക മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് തവിഞ്ഞാൽ നിന്നു തന്നെ ഗിന്നസ് റെക്കോഡിന് അവകാശമുന്നയിക്കാന്‍ മറ്റൊരു ചക്ക കണ്ടെത്തുന്നത്.
Last Updated : May 19, 2020, 1:30 PM IST