വയനാട്: മീനങ്ങാടി മൂന്നാനക്കുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. സൊസൈറ്റി കവലയിൽ ജനവാസ മേഖലയിലാണ് കാട്ടാനയുടെ ആക്രമണം. കരുണാകരന് ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാട്ടാന ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. അതേ സമയം ആനയെ തുരങ്ങാൻ വനം വകുപ്പ് സംഘം പ്രദേശത്തെത്തി.
വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്കേറ്റു - വയനാട്ടിൽ കാട്ടാന ആക്രമണം വാർത്ത
സൊസൈറ്റി കവല മുണ്ടിയാനിയിൽ കരുണാകരനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്കേറ്റു