വയനാട്: നാളെ തുടങ്ങുന്ന ഹയർസെക്കൻഡറി, എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ വയനാട്ടിൽ പൂർത്തിയായി. 93 കേന്ദ്രങ്ങളിലായി 33,328 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 20051 വിദ്യാർഥികളും എസ്എസ്എൽസി വിഭാഗത്തിൽ 11762 വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 1515 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. ക്വാറന്‍റൈനിലുള്ള 15 വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. കണ്ടെയിൻമെന്‍റ് സോണിൽ 134 വിദ്യാർഥികളും പരീക്ഷ എഴുതുന്നു.
വയനാട്ടില്‍ പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - വയനാട് വാര്‍ത്തകള്‍
സ്‌കൂളുകളിലേക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണം പൂർത്തിയായി. എല്ലാ സ്കൂളുകളിലേക്കും തെർമൽ സ്കാനറുകൾ എത്തിച്ചിട്ടുണ്ട്
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള 49 വിദ്യാർഥികളും ജില്ലയിൽ പരീക്ഷ എഴുതും. സ്കൂളുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ജില്ലയിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു. സ്കൂളിലേക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണവും പൂർത്തിയായി. പ്രാദേശികമായാണ് മാസ്കുകൾ സമാഹരിച്ചത്. എല്ലാ സ്കൂളുകളിലേക്കും തെർമൽ സ്കാനറുകൾ എത്തിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും ഏർപ്പാടാക്കി കഴിഞ്ഞു. അധ്യാപക രക്ഷാകർതൃ സമിതി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ജില്ലാഭരണകൂടം എന്നിവ സഹകരിച്ചാണ് ഒരുക്കങ്ങൾ നടത്തിയത് . അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെയും സഹകരണമുണ്ട്.