വയനാട്: ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 135 പേര്‍ രോഗമുക്തി നേടി. 106 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8137 ആയി. 7179 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 പേര്‍ മരണപ്പെട്ടു. നിലവില്‍ 903 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 458 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
വയനാട് 112 പുതിയ കൊവിഡ് കേസുകള്‍; 135 പേര്‍ക്ക് രോഗമുക്തി - കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
903 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്
![വയനാട് 112 പുതിയ കൊവിഡ് കേസുകള്‍; 135 പേര്‍ക്ക് രോഗമുക്തി wayand covid update wayand covid latest news ഇന്നത്തെ കൊവിഡ് കണക്ക് കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍ വയനാട് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9502811-thumbnail-3x2-k.jpg)
വയനാട് 112 പുതിയ കൊവിഡ് കേസുകള്‍; 135 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവര്‍
കണിയാമ്പറ്റ സ്വദേശികളായ 20 പേർ, മുട്ടിൽ, പനമരം 11 പേർ വീതം, വൈത്തിരി 10 പേർ, പടിഞ്ഞാറത്തറ 9 പേർ, മേപ്പാടി 8 പേർ, നൂൽപ്പുഴ 7 പേർ, മാനന്തവാടി, വെള്ളമുണ്ട 6 പേർ വീതം, പൊഴുതന 4 പേർ, കൽപ്പറ്റ, പുൽപ്പള്ളി, ബത്തേരി 3 പേർ വീതം, എടവക 2 പേർ, അമ്പലവയൽ, മീനങ്ങാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.