വയനാട്:ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ നാല്‍പത്തിയഞ്ചുകാരി, താനെയിൽ നിന്ന് വന്ന താഴെഅരപ്പറ്റ സ്വദേശിയായ ഏഴുവയസുകാരൻ, ബഹ്‌റിനിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ, ദുബൈയിൽ നിന്നെത്തിയ വടുവൻചാൽ സ്വദേശി മുപ്പത്തിയഞ്ചുകാരൻ, ഡൽഹിയിൽ നിന്നെത്തിയ പച്ചിലക്കാട് സ്വദേശി ഇരുപത്തിനാലുകാരി എന്നിവര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വയനാട്ടില്‍ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - wayanadu covid update news
രണ്ടു പേർ രോഗമുക്തരായി ആശുപത്രി വിട്ടു
കൊവിഡ്
അതേസമയം രണ്ടു പേർ ജില്ലയിൽ രോഗമുക്തരായി ആശുപത്രി വിട്ടു. തൃക്കൈപ്പറ്റ സ്വദേശിയായ മുപ്പത്തിയേഴുകാരനും കോറോം സ്വദേശിയായ നാല്‍പത്തിയേഴുകാരനുമാണ് ആശുപത്രി വിട്ടത്.