വയനാട്:കൽപ്പറ്റക്ക് സമീപം കൈനാട്ടിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേപ്പാടി വിത്തുകാട് കോളനിയിലെ കല്ലുവളപ്പിൽ വിഷ്ണു, മംഗളത്തോട് ഷിജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. കൈനാട്ടി എൻഫോഴ്‌സ്‌മെന്‍റ് ആർ.ടി.ഒ ഓഫീസിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
വയനാട് കൈനാട്ടിയിൽ വാഹനാപകടം; രണ്ട് മരണം - കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
മാനന്തവാടി ഭാഗത്തുനിന്നും നിന്നും വന്ന ബൈക്കും കൽപ്പറ്റ ഭാഗത്ത് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
![വയനാട് കൈനാട്ടിയിൽ വാഹനാപകടം; രണ്ട് മരണം car and bike collided in wayanad Two killed in Wayanad road accident Kainatti accident വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് മരണം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം കൈനാട്ടിയിൽ വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13865898-thumbnail-3x2-accident.jpg)
വയനാട് കൈനാട്ടിയിൽ വാഹനാപകടം; രണ്ട് മരണം
മാനന്തവാടി ഭാഗത്തുനിന്നും നിന്നും വന്ന ബൈക്കും കൽപ്പറ്റ ഭാഗത്ത് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൾ യാത്ര ചെയ്‌തിരുന്ന ഇരുവരെയും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇരുവരും ടൈൽസ് ജോലിക്കാരാണ്.