വയനാട്:ജില്ലയിൽ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. എലിപ്പനി സ്ഥിരീകരിച്ച ഒരാളും, രോഗലക്ഷണങ്ങളോടെ നാലുപേരുമാണ് ഇക്കൊല്ലം ജില്ലയിൽ മരിച്ചത്. കൊവിഡിനൊപ്പം എലിപ്പനിയും പടരുന്നതിൽ ആശങ്കയിലാണ് ജനങ്ങൾ.
എലിപ്പനി ഭീതിയില്‍ വയനാട് - വയനാട് വാര്‍ത്തകള്‍
എലിപ്പനി ലക്ഷണങ്ങളോടെ ഈ മാസം മാത്രം 12 പേരാണ് വയനാട്ടിൽ ചികിത്സ തേടിയത്. ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
എലിപ്പനി ഭീതിയില്‍ വയനാട്
എലിപ്പനി ലക്ഷണങ്ങളോടെ ഈ മാസം മാത്രം 12 പേരാണ് വയനാട്ടിൽ ചികിത്സ തേടിയത്. ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞമാസം 10 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി രോഗലക്ഷണങ്ങളോടെ രണ്ടു പേർ മരിക്കുകയും ചെയ്തു. 30പേർക്കാണ് ഇക്കൊല്ലം ഇതുവരെ രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം പ്രതിരോധ ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.