കേരളം

kerala

ETV Bharat / city

വയനാട്ടില്‍ 105 പുതിയ രോഗികളും; 105 രോഗമുക്തരും

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7975 ആയി. 964 പേരാണ് ചികിത്സയിലുള്ളത്.

wayanad covid update  covid latest news  വയനാട് കൊവിഡ് വാര്‍ത്തകള്‍  വയനാട് വാര്‍ത്തകള്‍
വയനാട്ടില്‍ 105 പുതിയ രോഗികളും; 105 രോഗമുക്തരും

By

Published : Nov 8, 2020, 7:43 PM IST

വയനാട്: ജില്ലയില്‍ 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഏഴ്‌ പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7975 ആയി. 6940 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 പേര്‍ മരിച്ചു. നിലവില്‍ 964 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 432 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി സ്വദേശികളായ 11 പേര്‍, പനമരം സ്വദേശികളായ പത്ത് പേര്‍, മുട്ടില്‍, മൂപ്പൈനാട് ഒമ്പത് പേര്‍ വീതം, എടവക, മാനന്തവാടി, പടിഞ്ഞാറത്തറ എട്ട് പേര്‍ വീതം, മീനങ്ങാടി സ്വദേശികളായ ഏഴ്‌ പേര്‍, നൂല്‍പ്പുഴ, വെള്ളമുണ്ട അഞ്ച് പേര്‍ വീതം, അമ്പലവയല്‍ സ്വദേശികളായ നാല് പേര്‍, കോട്ടത്തറ, നെന്മേനി, പുല്‍പ്പള്ളി, വൈത്തിരി, തവിഞ്ഞാല്‍ രണ്ടുപേര്‍ വീതം, പൂതാടി, ബത്തേരി, പൊഴുതന, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ഒരു മാനന്തവാടി സ്വദേശി, നവംബര്‍ ഏഴിന് മധ്യപ്രദേശില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, നവംബര്‍ ആറിന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, ഒക്ടോബര്‍ 29ന് പശ്ചിമബംഗാളില്‍ നിന്ന് വന്ന പൊഴുതന സ്വദേശി, നവംബര്‍ നാലിന് ബെംഗളൂരുവില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, ഒക്ടോബര്‍ 30ന് ദുബായില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍.

ABOUT THE AUTHOR

...view details