കേരളം

kerala

ETV Bharat / city

വയനാട്ടില്‍ 86 പുതിയ കൊവിഡ് രോഗികള്‍

837 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 364 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്

wayanad covid update  wayanad covid today  wayanad latest news  വയനാട് കൊവിഡ് വാര്‍ത്തകള്‍  വയനാട്ടിലെ ഇന്നത്തെ കൊവിഡ് കണക്ക്  വയനാട് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
വയനാട്ടില്‍ 86 പുതിയ കൊവിഡ് രോഗികള്‍

By

Published : Nov 1, 2020, 8:27 PM IST

വയനാട്:ജില്ലയില്‍ 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 132 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7161 ആയി. 6274 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 50 പേര്‍ മരിച്ചു. നിലവില്‍ 837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 364 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി സ്വദേശികളായ 12 പേര്‍, മീനങ്ങാടി 11 പേര്‍, അമ്പലവയല്‍ 10 പേര്‍, കണിയാമ്പറ്റ ഒമ്പത് പേര്‍, മൂപ്പൈനാട്, പടിഞ്ഞാറത്തറ, ബത്തേരി അഞ്ച് പേര്‍ വീതം, പനമരം നാല് പേര്‍, എടവക, കല്‍പ്പറ്റ, നൂല്‍പ്പുഴ, വൈത്തിരി മൂന്ന് പേര്‍ വീതം, മുള്ളന്‍കൊല്ലി, മുട്ടില്‍, തവിഞ്ഞാല്‍ രണ്ട് പേര്‍ വീതം, മാനന്തവാടി, പൂതാടി, പൊഴുതന, പുല്‍പ്പള്ളി, വെള്ളമുണ്ട ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതില്‍ അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒക്ടോബര്‍ 25ന് കുവൈത്തില്‍ നിന്നും എത്തിയ മീനങ്ങാടി സ്വദേശിയും, ഒക്ടോബര്‍ 26ന് ഡല്‍ഹിയില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തി രോഗബാധിതരായത്.

ABOUT THE AUTHOR

...view details