വയനാട്: ജില്ലയില്‍ 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 107 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉള്‍പ്പെടെ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6456 ആയി. 5571 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 843 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
വയനാട്ടില്‍ 107 കൊവിഡ് മുക്തര്‍; 28 പുതിയ രോഗികള്‍ - കൊവിഡ് വാര്‍ത്തകള്‍
നിലവില്‍ 843 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
വയനാട്ടില്‍ 107 കൊവിഡ് മുക്തര്‍; 28 പുതിയ രോഗികള്‍
വെള്ളമുണ്ട സ്വദേശികളായ അഞ്ച് പേർ, പനമരം, കൽപ്പറ്റ, പൊഴുതന, അമ്പലവയൽ, വൈത്തിരി എന്നിവിടങ്ങളിലെ രണ്ടു പേർ വീതം, മേപ്പാടി, മൂപ്പൈനാട്, മാനന്തവാടി, ബത്തേരി, മീനങ്ങാടി, പുൽപ്പള്ളി, നൂൽപ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ബംഗാളിൽ നിന്ന് വന്ന അഞ്ച് വെങ്ങപ്പള്ളി സ്വദേശികളും കർണാടകയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗബാധിതരായത്.