കേരളം

kerala

ETV Bharat / city

വയനാട്ടില്‍ 214 പേര്‍ക്ക് കൂടി കൊവിഡ് - wayanad covid update

203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ 974 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

വയനാട് കൊവിഡ്  വയനാട് കൊവിഡ് മരണം  wayanad covid update  wayanad covid death
വയനാട്ടില്‍ 214 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 30, 2020, 7:35 PM IST

വയനാട്:ജില്ലയില്‍ ഇന്ന് 214 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 53 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2649 ആയി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ 24 പനമരം സ്വദേശികള്‍, 23 തവിഞ്ഞാല്‍ സ്വദേശികള്‍, വെള്ളമുണ്ട, ബത്തേരി, സ്വദേശികളായ 17 പേര്‍ വീതം, 15 എടവക സ്വദേശികള്‍, 13 പടിഞ്ഞാറത്തറ സ്വദേശികള്‍, 10 കണിയാമ്പറ്റ (കമ്പളക്കാട്) സ്വദേശികള്‍, ഒന്‍പത് കല്‍പറ്റ സ്വദേശികള്‍ , മാനന്തവാടി, മീനങ്ങാടി, പൊഴുതന സ്വദേശികളായ എട്ടു പേര്‍ വീതം, പൂതാടി മുട്ടില്‍ സ്വദേശികളായ ഏഴുപേര്‍ വീതം, ആറു പുല്‍പ്പള്ളി സ്വദേശികള്‍ , അഞ്ച് നൂല്‍പ്പുഴ സ്വദേശികള്‍, മേപ്പാടി, നെന്മേനി, തിരുനെല്ലി സ്വദേശികളായ നാല് പേര്‍ വീതം, മൂന്ന് കോട്ടത്തറ സ്വദേശികള്‍, രണ്ട് മൂപ്പൈനാട് സ്വദേശികള്‍ , അമ്പലവയല്‍, വേങ്ങപ്പള്ളി, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും മാനന്തവാടി, മീനങ്ങാടി,മേപ്പാടി, വാളാട്, പേരിയ എന്നീ ആരോഗ്യ സ്ഥാപനങ്ങളിലെ ഓരോ ആരോഗ്യപ്രവര്‍ത്തനുമാണ് രോഗബാധിതരായത്.

സെപ്റ്റംബര്‍ 22 ന് ബംഗാളില്‍ നിന്നെത്തിയ ഏഴ് പുല്‍പ്പള്ളി സ്വദേശികള്‍, തമിഴ്‌നാട്ടില്‍നിന്ന് വന്ന വൈത്തിരി സ്വദേശി, സെപ്റ്റംബര്‍ 10 ന് ജമ്മു കശ്മീരില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, കര്‍ണാടകത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, പൊരുന്നന്നൂര്‍ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details