കേരളം

kerala

ETV Bharat / city

വയനാട് 40 പേര്‍ക്ക് കൂടി കൊവിഡ് - വയനാട് കൊവിഡ് വാര്‍ത്തകള്‍

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1704 ആയി. ഇതില്‍ 1429 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

wayanad covid update  wayanad covid news  wayanad news  covid news  കൊവിഡ് വാര്‍ത്തകള്‍  വയനാട് കൊവിഡ് വാര്‍ത്തകള്‍  വയനാട് വാര്‍ത്തകള്‍
വയനാട് 40 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Sep 6, 2020, 8:33 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന രണ്ട് പേർക്കും സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കുമാണ് രോഗബാധ. ഇവരിൽ രണ്ടുപേർ ഉറവിടം അറിയാത്തവരാണ്. 30 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1704 ആയി. ഇതില്‍ 1429 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗം ബാധിച്ചവര്‍

ഓഗസ്‌റ്റ് 27ന് കുവൈറ്റിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശിനി( 27), ഓഗസ്റ്റ് 25ന് ദുബായിൽ നിന്ന് വന്ന വൈത്തിരി സ്വദേശി (46), ഓഗസ്റ്റ് 26ന് സൗദി അറേബ്യയിൽ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശി (27), സെപ്‌റ്റംബർ നാലിന് കർണാടകയിൽ നിന്ന് വന്ന കർണാടക സ്വദേശി (30), തോൽപ്പെട്ടി സ്വദേശി (40), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള ഏഴ്‌ പടിഞ്ഞാറത്തറ സ്വദേശികൾ (ആറ് പുരുഷന്മാർ, ഒരു സ്ത്രീ), ഒരു ആനപ്പാറ സ്വദേശി (53), മൂന്ന് വാരാമ്പറ്റ സ്വദേശികൾ (29, 16, 24 ), പൊഴുതന സമ്പർക്കത്തിലുള്ള വൈത്തിരി സ്വദേശി (24), ചീരാൽ സമ്പർക്കത്തിലുള്ള ചീരാൽ സ്വദേശി (30), മീനങ്ങാടി സമ്പർക്കത്തിലുള്ള 11 മീനങ്ങാടി സ്വദേശികൾ (ഏഴ് പുരുഷന്മാർ, നാല് സ്ത്രീകൾ), ചെതലയം സമ്പർക്കത്തിലുള്ള കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൂലങ്കാവ് സ്വദേശി( 62), അമ്പലവയൽ സമ്പർക്കത്തിലുള്ള 4 എടക്കൽ സ്വദേശികൾ (24, 45, 4, 24), 2 അമ്പലവയൽ സ്വദേശികൾ (13, 75), കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള അടിവാരം സ്വദേശിനി (45), തോൽപ്പെട്ടി സമ്പർക്കത്തിലുള്ള തോൽപ്പെട്ടി സ്വദേശിനി (36), സമ്പർക്ക ഉറവിടം അറിയാത്ത ദ്വാരക സ്വദേശിനി (25), തോണിച്ചാൽ സ്വദേശിനി (20) എന്നിവരാണ് രോഗം സ്ഥിരീകരിച്ചവര്‍.

ABOUT THE AUTHOR

...view details