വയനാട്: ജില്ലയില്‍ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. മറ്റ് രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 43 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1418 ആയി. ഇതില്‍ 1175 പേര്‍ രോഗമുക്തരായി. 235 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 226 പേര്‍ ജില്ലയിലും ഒമ്പത് പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
വയനാട്ടില്‍ 25 പുതിയ കൊവിഡ് രോഗികള്‍ - wayanad news
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1418 ആയി. ഇതില്‍ 1175 പേര്‍ രോഗമുക്തരായി. 235 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
![വയനാട്ടില്‍ 25 പുതിയ കൊവിഡ് രോഗികള്‍ wayanad covid update വയനാട് കൊവിഡ് വാര്‍ത്തകള്‍ വയനാട് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍ wayanad news covid latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8582267-thumbnail-3x2-k.jpg)
രോഗം സ്ഥിരീകരിച്ചവർ
ഓഗസ്റ്റ് 23 ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ചെത്തിയ പനമരം സ്വദേശി (25), മൈസൂർ സ്വദേശിയായ ടാക്‌സി ഡ്രൈവർ (24), കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന മക്കിയാട് സ്വദേശിനി (24), മൂപ്പൈനാട് സമ്പർക്കത്തിലുള്ള മൂപ്പൈനാട് സ്വദേശികൾ - സ്ത്രീ (27), കുട്ടികൾ (11, 3), മുണ്ടക്കൈ സ്വദേശി (23), ചുള്ളിയോട് സമ്പർക്കത്തിലുള്ള ചുള്ളിയോട് സ്വദേശികൾ - പുരുഷൻ (22), സ്ത്രീ (48), ചീരാൽ സ്വദേശികൾ - പുരുഷന്മാർ (33,57), ചീരാൽ സമ്പർക്കത്തിലുള്ള ചീരാൽ സ്വദേശികൾ - പുരുഷന്മാർ (21,13), സ്ത്രീ (14), ബത്തേരി സമ്പർക്കത്തിലുള്ള ഫെയർലാൻഡ് സ്വദേശികൾ (8,1), പുൽപ്പള്ളി സമ്പർക്കത്തിലുള്ള ചെറ്റപ്പാലം സ്വദേശി (21), ബസ് കണ്ടക്ടറുടെ സമ്പർക്കത്തിലുള്ള കോട്ടത്തറ മെച്ചന സ്വദേശി (21), ചൂരൽമല സമ്പർക്കത്തിലുള്ള മുണ്ടക്കൈ സ്വദേശികൾ (35,38), മൂന്നാനക്കുഴി സമ്പർക്കത്തിലുള്ള വാഴവറ്റ സ്വദേശി (38), പൊലീസ് ഉദ്യോഗസ്ഥന്‍റെ സമ്പർക്കത്തിലുള്ള മുട്ടിൽ സ്വദേശികൾ - സ്ത്രീകൾ (43, 61), ചെതലയം ബാങ്ക് ജീവനക്കാരന്‍റെ സമ്പർക്കത്തിലുള്ള മൂലങ്കാവ് സ്വദേശികൾ - പുരുഷന്മാർ (54, 29).