വയനാട്:മേപ്പാടി ചൂരൽമല മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയവർക്കും, അവരുമായി സമ്പർക്കം ഉള്ളവർക്കുമാണ് രോഗം കൂടുതൽ സ്ഥിരീകരിച്ചത്. 25പേർക്ക് ഇന്ന് ഇവിടെ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ആകെ 47 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. അഞ്ചു പേര്‍ പേര്‍ മരിച്ചു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 313 പേര്‍ ജില്ലയിലും ഒമ്പത് പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
വയനാട്ടില്‍ 47 പേര്‍ക്ക് കൂടി കൊവിഡ് - വയനാട് വാര്‍ത്തകള്‍
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. അഞ്ചു പേര്‍ പേര്‍ മരിച്ചു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍
ഓഗസ്റ്റ് എട്ടിന് കോങ്കോയില്‍ നിന്നുവന്ന വെണ്ണിയോട് സ്വദേശി (29), ഓഗസ്റ്റ് 13 ന് ദുബായില്‍ നിന്നുവന്ന മുപ്പൈനാട് സ്വദേശി (28), റായ്പൂരില്‍ നിന്നു ലോറിയുമായി എത്തിയ തമിഴ്‌നാട് സ്വദേശി (36) എന്നിവരാണ് പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍. മേപ്പാടി സമ്പര്‍ക്കത്തിലുള്ള 25 ചൂരല്‍മല സ്വദേശികള്‍ (19 പുരുഷന്‍മാരും 6 സ്ത്രീകളും), വാളാട് സമ്പര്‍ക്കത്തിലുള്ള നാല് വാളാട് സ്വദേശികള്‍ (പുരുഷന്‍മാര്‍- 18, 25, 55 വയസ്, സ്ത്രീ-16), പടിഞ്ഞാറത്തറ സമ്പര്‍ത്തിലുള്ള അഞ്ച് കുപ്പാടിത്തറ സ്വദേശികള്‍ (സ്ത്രീകള്‍-40, 19, 15, കുട്ടികള്‍- 9, 3), മാനന്തവാടി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള നാല് കമ്മന സ്വദേശികള്‍ (പുരുഷന്മാര്‍- 60,34, കുട്ടികള്‍- 7, 7), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള രണ്ട് കടച്ചിക്കുന്ന് സ്വദേശികള്‍ (സ്ത്രീ-21, പെണ്‍കുട്ടി- 7), പനമരം ബേക്കറി സന്ദര്‍ശിച്ച അഞ്ചുകുന്ന് സ്വദേശി (60 ), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തരുവണ സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള മൂന്ന് തരുവണ സ്വദേശികള്‍ (പുരുഷന്‍- 20, സ്ത്രീകള്‍- 41,19) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.