യാത്രാപാസില്‍ കൃത്രിമം; വയനാട്ടില്‍ ഒരാള്‍ പിടിയില്‍ - വയനാട് വാര്‍ത്തകള്‍
ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി വരാൻ നല്‍കിയ പാസ് തിരുത്തി മുത്തങ്ങ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
![യാത്രാപാസില്‍ കൃത്രിമം; വയനാട്ടില്‍ ഒരാള്‍ പിടിയില്‍ wayanad arrest wayanad arrest latest news വയനാട് വാര്‍ത്തകള്‍ കേരള പൊലീസ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7302865-thumbnail-3x2-fhjk.jpg)
വയനാട്:യാത്രാപാസിൽ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച ഒരാൾകൂടി വയനാട്ടിലെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. കണ്ണൂർ തോട്ടട സ്വദേശി ബിനോയ് ആണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ഇയാൾ മൈസൂരിൽ നിന്നും അതിർത്തി കടന്ന് മുത്തങ്ങ ഫെസിലിറ്റേഷൻ സെന്‍ററിൽ എത്തിയത്. തുടർന്ന് യാത്രാ പാസ് കമ്പ്യൂട്ടറിൽ എന്‍റര്‍ ചെയ്തപ്പോൾ ബിനോയിക്ക് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി വരാനാണ് പാസ് നൽകിയിരിക്കുന്നതെന്ന് വ്യക്തമായി. ഇത് തിരുത്തി ഇയാൾ മുത്തങ്ങ വഴി എന്ന് ആക്കുകയായിരുന്നു. ഇയാൾക്കെതിരെ സുൽത്താൻബത്തേരി പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഇയാളെ ജാമ്യത്തിൽ വിട്ടു.