വയനാട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകൾ തുറക്കാത്തതിന്‍റെ സന്തോഷത്തിലാണ് ജില്ലയിലെ പട്ടികവർഗ കോളനികളിലെ സ്‌ത്രീകൾ. മദ്യശാലകൾ ഇനിയൊരിക്കലും തുറക്കരുതെന്നാണ് ഇവരുടെ ആവശ്യം. ആദിവാസി വിഭാഗത്തിൽപെട്ടവരുടെ 2167 കോളനികളാണ് വയനാട് ജില്ലയിൽ ഉള്ളത്. പുരുഷന്മാരുടെ മദ്യപാനം കാരണം ദുരിതം അനുഭവിക്കുന്നവരാണ് ഇവിടെയുള്ള സ്‌ത്രീകളിൽ അധികവും. ഇവരില്‍ മദ്യപാനശീലമുള്ള സ്‌ത്രീകളും ഉണ്ട്.
മദ്യശാലകള്‍ അടച്ചതിന്‍റെ ആശ്വാസത്തില്‍ ആദിവാസി സ്‌ത്രീകൾ - ലോക്ക് ഡൗണ്‍ വയനാട്
ആദിവാസി വിഭാഗത്തിൽപെട്ട സ്‌ത്രീകളിൽ അധികവും പുരുഷന്മാരുടെ മദ്യപാനം കാരണം ദുരിതം അനുഭവിക്കുന്നവരാണ്
ആദിവാസി സ്‌ത്രീകൾ
മദ്യപാനത്തെ തുടർന്നുള്ള തര്‍ക്കം കാരണം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ജില്ലയില്‍ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരാളെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ തന്നെയായിരുന്നു. വയനാട്ടില്‍ രണ്ട് ബാറുകൾക്ക് കൂടി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ലോക്ക് ഡൗണിനു ശേഷം മദ്യശാലകൾ തുറന്നാൽ സ്ഥിതി വഷളാകുമോയെന്ന ആശങ്കയിലാണ് ഇവർ.