വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയിൽ കണ്ടെത്തി - വയനാട് വന്യജീവി സങ്കേതം
മുള്ളൻ പന്നിയുടെ മുള്ളുകൾ കൊണ്ടതിൻ്റെയും കടുവകൾ തമ്മിൽ ഏറ്റുമുട്ടിയതിൻ്റെയും പരിക്കുകൾ ഉണ്ടായിരുന്നു.
വയനാട്ടില്‍ കടുവ ചത്തു
വയനാട്:വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസുള്ള ആൺകടുവയാണ് ചത്തത്. പോസ്‌റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയായി. മുള്ളൻ പന്നിയുടെ മുള്ളുകൾ കൊണ്ടതിൻ്റെയും കടുവകൾ തമ്മിൽ മുമ്പ് ഏറ്റുമുട്ടിയതിൻ്റെയും പരിക്കുകൾ ഉണ്ടായിരുന്നു. മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ ശരീരഭാഗങ്ങൾ വനം വകുപ്പ് രാസ പരിശോധനക്ക് അയച്ചു.