വാകേരിയില്‍ കടുവാ ആക്രമണം ; ഒരാള്‍ക്ക് പരിക്ക് - വയനാട്ടില്‍ കടുവ
പാമ്പ്ര വനാതിർത്തിയോട് ചേർന്നുള്ള തോട്ടിൽ കുളിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്.

വയനാട്:വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. വാകേരി മാരമല കാട്ടുനായ്ക്ക കോളനിയിലെ വിപിനാണ് (21) പരിക്കേറ്റത്. കഴുത്തിനും, മുതുകിനും പരുക്കേറ്റ വിപിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പാമ്പ്ര വനാതിർത്തിയോട് ചേർന്നുള്ള തോട്ടിൽ കുളിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്‍റെ സഹോദരി ഭർത്താവ് മഹേന്ദ്രനും ഭാര്യമാരും ഒപ്പമുണ്ടായിരുന്നു. വനാതിർത്തിയിലെ കൊല്ലിയോട് ചേർന്ന് സ്ഥലത്തുവച്ച് കടുവ ചാടിവീഴുകയും വിപിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന മഹേന്ദ്രൻ പറയുന്നത്. ഇത് കണ്ട് ബഹളംവെച്ചപ്പോൾ കടുവ വനത്തിലേക്ക് ഓടിമറയുകയായിരുന്നുവെന്നും മഹേന്ദ്രൻ പറഞ്ഞു.