വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി - തുഷാര്‍ വെള്ളാപ്പള്ളി
രാജ്യത്തിന്‍റെ പുരോഗമനത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നിലകൊള്ളുന്ന ബിജെപിയുടെ പ്രതിനിധിയാണ് തുഷാറെന്ന് അമിത് ഷാ
വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. ബിജെപി ദേശീയാധ്യക്ഷ്യന്‍ അമിത് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബിഡിജെഎസ് പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമാണ് തുഷാര്‍. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്‍ഡിഎയുടെ സീറ്റ് വിഭജനത്തിനിടെ വയനാട് സീറ്റ് ബിഡിജെഎസിന് നല്‍കിയിരുന്നു. എന്നാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ എത്തിയതോടെ മണ്ഡലത്തിന്‍റെ പ്രാധാന്യം വര്‍ധിച്ചു. ഇതോടെയാണ് ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ എന്‍ഡിഎ തീരുമാനിച്ചത്. തുഷാർ വെള്ളാപ്പള്ളി ഊര്‍ജ്ജസ്വലനായ നേതാവാണെന്നും രാജ്യത്തിന്‍റെ പുരോഗമനത്തിനും സമൂഹനീതിക്കും വേണ്ടി നിലകൊള്ളുന്ന ബിജെപിയുടെ പ്രതിനിധിയാണെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കേരളത്തിൽ എൻഡിഎ ബിഡിജെഎസിന് നൽകിയ അഞ്ച് സീറ്റിലുള്ളതാണ് വയനാട്.