വയനാട്: തൊവരിമലയിലെ ആദിവാസികൾ കലക്‌ട്രേറ്റിന് മുന്നിൽ നടത്തിയ ഭൂസമരം ആറ് മാസം പിന്നിട്ടു. സർക്കാരിൽ നിന്ന് അനുകൂല നടപടി ഇനിയും വൈകുകയാണെങ്കിൽ വീണ്ടും ഭൂമി കയ്യേറി സമരം നടത്താനാണ് ആദിവാസികളുടെ തീരുമാനം. ഭൂമിയില്‍ ഉടമസ്ഥാവകാശം വേണമെന്നാവശ്യപ്പെട്ട് ഭൂസമര സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏപ്രിൽ മുതലാണ് ആദിവാസികൾ കലക്‌ട്രേറ്റിന് മുന്നിൽ സമരം തുടങ്ങിയത്.
തൊവരിമലയിലെ ഭൂസമരം ആറ് മാസം പിന്നിട്ടു
ഭൂമിയില്‍ ഉടമസ്ഥാവകാശം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ മുതലാണ് ആദിവാസികൾ വയനാട് കലക്‌ട്രേറ്റിന് മുന്നിൽ സമരം തുടങ്ങിയത്.
തൊവരിമലയിലെ ഭൂസമരം ആറ് മാസം പിന്നിട്ടു
സമരം ആറുമാസം പിന്നിട്ടതിന്‍റെ ഭാഗമായി മൂന്നു ദിവസത്തെ രാപ്പകൽ മഹാധർണ കലക്‌ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ചിട്ടുണ്ട്. അട്ടപ്പാടി ഗുളിഗക്കടവ് സമരപോരാളി തോതി മൂപ്പൻ ധർണ ഉദ്ഘാടനം ചെയ്‌തു.
കഴിഞ്ഞ ഏപ്രിൽ 21ന് തൊവരിമലയിലെ റവന്യൂ ഭൂമിയിൽ ആദിവാസികൾ കുടിൽകെട്ടി സമരം തുടങ്ങിയിരുന്നു. ഏപ്രിൽ 24 ന് അവരെ അവിടെ നിന്ന് പൊലീസ് ഒഴിപ്പിച്ചു. തുടര്‍ന്നാണ് സമരം കലക്‌ട്രേറ്റ് പടിക്കലേക്ക് മാറ്റിയത്.