തിരുനെല്ലി പഞ്ചായത്ത് കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു - വയനാട് കൊവിഡ് വാര്‍ത്തകള്‍
19 പേർക്കാണ് ഞായറാഴ്‌ച വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്.
വയനാട്: തിരുനെല്ലി പഞ്ചായത്ത് വീണ്ടും കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. തൊണ്ടർനാട് പഞ്ചായത്തിലെ നാല് വാർഡുകളും,പൂതാടി പഞ്ചായത്തിലെ അഞ്ചു വാർഡുകളും,മീനങ്ങാടി പഞ്ചായത്തിലെ രണ്ട് വാർഡുകളും കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം,ബാവലി എന്നിവിടങ്ങളിൽ മെഡിക്കൽ ഷോപ്പുകള്‍ക്ക് മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. മറ്റു പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് 5വരെ തുറക്കാം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ 19 പേർക്കാണ് ഞായറാഴ്‌ച വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എല്ലാവരും കേരളത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഇവരില്‍ കൂടുതൽ പേരും കർണാടകയില്‍ നിന്ന് എത്തിയവരാണ്. ആകെ 3603 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.