വയനാട്: ജില്ലയില്‍ കൊവിഡ് പരിശോധനക്കുള്ള വൈറോളജി ലാബ് യാഥാർഥ്യമാകുന്നു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയോട് ചേർന്ന് ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ ഒരാഴ്ചയ്ക്കകം പരിശോധന തുടങ്ങും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിലാണ് വയനാട്ടിലെ സ്രവ പരിശോധന നടത്തുന്നത്. ഇതുകാരണം ഫലം പലപ്പോഴും വൈകിയാണ് കിട്ടാറുള്ളത്.
വയനാട്ടില്‍ വൈറോളജി ലാബ് ഉടൻ പ്രവര്‍ത്തനമാരംഭിക്കും - വയനാട് വാര്‍ത്തകള്‍
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയോട് ചേർന്ന് ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ ഒരാഴ്ചയ്ക്കകം പരിശോധന തുടങ്ങും
സംസ്ഥാന സർക്കാരും, നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് സംയുക്തമായാണ് സുൽത്താൻ ബത്തേരിയിൽ കൊവിഡ് ടെസ്റ്റിനുള്ള ലാബ് ഒരുക്കുന്നത്. ഒരു ദിവസം 200 സ്രവസാമ്പിളുകൾ ഇവിടെ പരിശോധിക്കാനാകും. രണ്ട് ഷിഫ്റ്റുകളായാണ് പരിശോധന നടക്കുക. ലാബിലെ ജീവനക്കാരുടെ പൊതു സമ്പർക്കം ഒഴിവാക്കാൻ പ്രത്യേക താമസ സൗകര്യം ഒരുക്കുന്നുണ്ട്. ഒരു ഷിഫ്റ്റിൽ ഒമ്പത് ജീവനക്കാരുടെ സേവനം ലഭ്യമാക്കും. മഴ കനത്താൽ ചുരം വഴി കോഴിക്കോട് സ്രവ സാമ്പിളുകൾ എത്തിക്കുന്നത് പ്രയാസമായിരിക്കും. ഇതൊഴിവാക്കാനാണ് അധികൃതരുടെ ശ്രമം. ഇതോടൊപ്പം പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ലാബും കൊവിഡ് പരിശോധന കേന്ദ്രം ആക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.