വയനാട്:ജില്ലയില്‍ കൊവിഡ് മൈക്രോ ക്ലസ്റ്ററുകളുടെ എണ്ണം കൂടുന്നു. ഹോം ക്ലസ്റ്ററുകളുടെ എണ്ണമാണ് കൂടുതലും ഉയരുന്നത്. ഒരുമാസം മുമ്പുവരെ വയനാട് ജില്ലയിൽ 50ൽ താഴെ മാത്രം കൊവിഡ് കേസുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അതിനുശേഷം രോഗികളുടെ എണ്ണം കൂടി. 106 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
വയനാട്ടില്‍ കൊവിഡ് മൈക്രോ ക്ലസ്റ്ററുകളുടെ എണ്ണം കൂടുന്നു - വയനാട് കൊവിഡ് വാര്‍ത്തകള്‍
ആദിവാസി ഊരുകളില്‍ കൊവിഡ് വ്യാപനമുണ്ടാകാതിരിക്കാൻ അധികൃതര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
വയനാട്ടില്‍ കൊവിഡ് മൈക്രോ ക്ലസ്റ്ററുകളുടെ എണ്ണം കൂടുന്നു
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും കൂടി. ഒരേസമയം ഒന്നോ രണ്ടോ പേരെ മാത്രം ആയിരുന്നു നേരത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിക്കേണ്ടി വന്നിരുന്നത്. എന്നാൽ ഇപ്പോൾ പത്തോ പന്ത്രണ്ടോ പേരെ വരെയാണ് ഒരേസമയം ചികിത്സിക്കുന്നത്. വയനാട്ടിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം അധികമായതിനാൽ കൂടുതൽ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഇതുവരെ ക്ലസ്റ്ററുകൾ ഉണ്ടായിട്ടില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ട 85 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.