വയനാട്ടില്‍ പെണ്‍കുട്ടിയെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി - വയനാട് വാര്‍ത്തകള്‍
വയനാട് മുട്ടില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം

വയനാട്ടില്‍ പെണ്‍കുട്ടിയെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കബളക്കാട് മുളപറമ്പ് അറയ്ക്കൽ ഹംസ, റംല ദമ്പതികളുടെ മകളായ ഫാത്തിമ നസീല(17)യെയാണ് വയനാട് മുട്ടില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്‌ക്ക് 12.45 വരെ ക്ലാസിലുണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.