കേരളം

kerala

ETV Bharat / city

പനമരത്ത് കൃഷിയിറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി - കർഷകർ

വിള ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ പ്രകൃതിക്ഷോഭത്തിന് ഒപ്പം വന്യമൃഗ ആക്രമണത്തിൽ നാശം സംഭവിക്കുന്ന കൃഷിയിടവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി.

പനമരത്ത് കൃഷിയിറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി

By

Published : Jul 28, 2019, 3:27 PM IST

വയനാട്: വയനാട്ടിൽ പനമരത്തിന് അടുത്ത് നടവയലിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തത് കാരണം കർഷകർ നെൽകൃഷി ഉപേക്ഷിച്ച സംഭവത്തിൽ കൃഷിവകുപ്പ് ഇടപെടുന്നു. സ്ഥലത്ത് കൃഷിയിറക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ വയനാട്ടിൽ ഇടിവി ഭാരതിനോട് പറഞ്ഞു

പനമരത്ത് കൃഷിയിറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി

പനമരത്തിനടുത്ത് നടവയലിൽ പോരൂർ പാടശേഖരത്തിലാണ് ഇക്കൊല്ലം കൃഷി ഇറക്കേണ്ട എന്ന് കർഷകർ തീരുമാനിച്ചത്. നൂറ് ഏക്കറോളമാണ് പാടശേഖരം. സമയത്ത് മഴ ലഭിക്കാത്തതിനാല്‍ വേണ്ടത്ര വെള്ളം ഇല്ലാത്തതും വന്യജീവി ശല്യം രൂക്ഷം ആയതും ആണ് കൃഷി ഇറക്കാതിരിക്കാൻ കാരണമായത്. എഴുപത് കർഷകരാണ് പാടശേഖരത്തിൽ ഉള്ളത്.

വിള ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ പ്രകൃതിക്ഷോഭത്തിന് ഒപ്പം വന്യമൃഗ ആക്രമണത്തിൽ നാശം സംഭവിക്കുന്ന കൃഷിയിടവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details