ശ്രീധന്യക്കെതിരായ അധിക്ഷേപം; വനിത കമ്മീഷൻ കേസെടുത്തു - facebook
പന്തളം സ്വദേശി അജയകുമാറിനെതിരെയാണ് കേസ്
ശ്രീധന്യ സുരേഷിനെ സമുഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചയാൾക്കെതിരെ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു.പന്തളം സ്വദേശി അജയകുമാറിനെതിരെയാണ് കേസ്.സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടിലെ ആദിവാസി പെൺകുട്ടി ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ചുള്ള സമൂഹമാധ്യമത്തിലെ പോസ്റ്റിലാണ് അജയ് കുമാര്‍ വംശീയമായി അധിക്ഷേപം നടത്തിയത്.അജയ് കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.അതേസമയം അജയ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി.തുടര്‍ന്നാണ് വനിത കമ്മീഷൻ സ്വമേധയ കേസെടുക്കാന്‍ തീരുമാനിച്ചത്.