വയനാട്: സിസ്റ്റർ ലൂസിയെ മഠത്തിൽ പൂട്ടിയിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പൊലീസാണ് സംഭവത്തിൽ കേസ് എടുത്തത്.
സിസ്റ്റർ ലൂസിയെ മഠത്തിൽ പൂട്ടിയിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു - മഠത്തിൽ പൂട്ടിയിട്ട സംഭവം
രാവിലെയാണ് പൊലീസെത്തിയാണ് സിസ്റ്ററെ പൂട്ടിയിട്ട മുറിയിൽ നിന്നും മോചിപ്പിച്ചത്
സിസ്റ്റർ ലൂസിയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി
രാവിലെ പള്ളിയിൽ പോകുന്നത് തടയാനാണ് പൂട്ടിയിട്ടതെന്നാണ് ആരോപണം. പൊലീസെത്തിയാണ് സിസ്റ്ററെ മോചിപ്പിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്കെതിരെ സഭ നടപടി എടുത്തിരുന്നു. സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കാനുള്ള നടപടി തുടരുകയാണ്.
Last Updated : Aug 19, 2019, 12:48 PM IST