വയനാട്: ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കരുണാകരന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി ഡിസംബര്‍ ഏഴിലേക്ക് മാറ്റി. അതു വരെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ഷഹലയുടെ മരണം; പ്രിസിപ്പലിന്‍റെ ജാമ്യാപേക്ഷ ഡിസംബര്‍ ഏഴിന് പരിഗണിക്കും - wayanad latest news
ഡിസംബര്‍ ഏഴ് വരെ പ്രിന്‍സിപ്പലിനെ അറസ്റ്റ്‌ചെയ്യരുതെന്ന് കോടതി ഉത്തരവ്
ഷഹലയുടെ മരണം
ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെന്നാണ് ഇവര്‍ക്കെതിരായ കേസ്. സംഭവത്തില്‍ പ്രന്‍സിപ്പലിനെയും ഹെഡ്‌മാസ്റ്ററെയും സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകന്‍ ഷജില്‍ കുമാറിനെയും ചികിത്സ വൈകിപ്പിച്ചെന്ന കാരണത്താല്‍ ഡോക്ടറെയും സസ്പെന്‍ഡ് ചെയ്തു.