വയനാട് :വയനാട് എംപി രാഹുൽ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം.
രണ്ടാളുടെ ജാമ്യത്തിൽ ഓരോരുത്തരും 2,000 രൂപ കെട്ടിവയ്ക്കണം, എല്ലാ ബുധനാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുൻപിൽ ഹാജരാകണം, ജില്ല വിട്ട് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ജൂൺ 26ന് എസ്എഫ്ഐ ജില്ല പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്‌ണു ഷാജി എന്നിവരും മൂന്ന് വനിത പ്രവർത്തകരും അടക്കം 29 പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.