കേരളം

kerala

ETV Bharat / city

പുല്‍പള്ളിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതി ഒളിവില്‍ കഴിഞ്ഞത് ചീയമ്പം വനമേഖലയിൽ - പോലീസ്

പ്രതി ചാർളിയെ പൊലീസ് പിടികൂടിയത് ചീയമ്പം വനമേഖലയിൽ നിന്ന്. വെള്ളിയാഴ്ചയാണ് പുല്‍പള്ളി കന്നാരം പുഴ കട്ടുമാക്കേൽ നിതിനെ പുളിക്കല്‍ ചാർളി വെടിവെച്ച് കൊലപ്പെടുത്തിയത്.

പുല്‍പള്ളിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം : പ്രതി ഒളിവില്‍ കഴിഞ്ഞത് ചീയമ്പം വനമേഖലയിൽ

By

Published : May 27, 2019, 11:03 AM IST

Updated : May 27, 2019, 3:04 PM IST

വയനാട്: വയനാട്ടിലെ പുല്‍പള്ളിയിൽ യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി ചാർളിയെ പൊലീസ് പിടികൂടിയത് ചീയമ്പം വനമേഖലയിൽ നിന്ന്. വെള്ളിയാഴ്ചയാണ് പുല്‍പള്ളി കന്നാരം പുഴ കട്ടുമാക്കേൽ നിതിനെ പുളിക്കല്‍ ചാർളി വെടിവെച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം പ്രതി ചാര്‍ളി ചീയമ്പം വനമേഖലയിൽ ഒളിവില്‍ കഴിയുകയായിരുന്നു.

പുല്‍പള്ളിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതി ഒളിവില്‍ കഴിഞ്ഞത് ചീയമ്പം വനമേഖലയിൽ

അവശനിലയിലായിരുന്ന ചാർളിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് തുടര്‍നടപടികള്‍ക്കായി കൊണ്ടുപോയത്. അതിർത്തി തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാർളിയിൽ നിന്ന് നാടൻ തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Last Updated : May 27, 2019, 3:04 PM IST

ABOUT THE AUTHOR

...view details