വയനാട്:തനിക്കെതിരായ നടന്ന പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. ഇടവകയിലെ ചെറുപ്പക്കാരാണ് തനിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഭീഷണികളിൽ തളരില്ലെന്നും സിസ്റ്റർ ലൂസി വയനാട്ടിൽ പറഞ്ഞു. മത അധ്യാപകരടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും, പ്രതിഷേധക്കാര്‍ ആരുടെയോ ഉപകരണങ്ങളാവുകയാണെന്നും സിസ്‌റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു.
ലൂസി കളപുരയ്‌ക്കലിനെതിരെ പന്തംകൊളുത്തി പ്രകടനം; ഭയപ്പെടുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി
ഇന്നലെ രാത്രി നടന്ന പ്രതിഷേധത്തില്‍ നാല്‍പ്പതോളം പേര്‍ പങ്കെടുത്തിരിന്നു. പ്രതിഷേധക്കാര്‍ ആരുടെയോ ഉപകരണങ്ങളാവുകയാണെന്ന് സിസ്‌റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
ലൂസി കളപുരയ്‌ക്കലിനെതിരെ പന്തംകൊളുത്തി പ്രകടനം; ഭയപ്പെടുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി
ഇന്നലെ രാത്രിയാണ് ലൂസി കളപ്പുര എഴുതിയ പുസ്‌തകം സഭയെ അപകീർത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച് സിസ്‌റ്റര്‍ താമസിക്കുന്ന വയനാട് കാരയ്‌ക്കാമല എഫ്‌സിസി മഠത്തിലേക്ക് ഒരുകൂട്ടം ആളുകൾ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിൽ നാല്‍പ്പതോളം പേര്‍ പങ്കെടുത്തിരുന്നു. മഠത്തിനകത്ത് താനടക്കമുള്ള കന്യാസ്‌ത്രീകൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നതടക്കമുള്ള വിവാദങ്ങളാണ് സിസ്റ്റർ ലൂസി കളപ്പുര തന്‍റെ വിവാദ പുസ്‌തകമായ കർത്താവിന്‍റെ നാമത്തിൽ പരാമർശിക്കുന്നത്.
Last Updated : Dec 5, 2019, 12:15 PM IST