കേരളം

kerala

ETV Bharat / city

പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തം - പരിസ്ഥിതിലോല പ്രദേശം

സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ ആറ് വില്ലേജുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

protest against ecozone declaration  ecozone declaration  പരിസ്ഥിതിലോല പ്രദേശം  വയനാട് വാര്‍ത്തകള്‍
പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തം

By

Published : Feb 5, 2021, 12:33 AM IST

വയനാട്: കേന്ദ്ര സർക്കാരിന്‍റെ പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിൽ പ്രതിഷേധമിരമ്പുന്നു. തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രകടനവും പ്രതിഷേധവും നടത്തി. സുൽത്താൻ ബത്തേരിയിൽ സിപിഎമ്മും, യുഡിഎഫും പ്രതിഷേധ പ്രകടനം നടത്തി. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി. കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് വയനാട് ക്രിസ്ത്യൻ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ ആറ് വില്ലേജുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തം

ABOUT THE AUTHOR

...view details