വയനാട്: മാനന്തവാടിയിൽ കൊവിഡ് രോഗമുക്തി നേടിയ പൊലീസ് ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിച്ചു. എസ്.പി ആർ ഇളങ്കോ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇവരെ സ്വീകരിക്കാൻ എത്തി. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മാനന്തവാടിയിലായിരുന്നു. രോഗവ്യാപനം തടയാൻ അടച്ചിടേണ്ടി വന്ന പൊലീസ് സ്റ്റേഷനും ഇതുതന്നെ.
മാനന്തവാടിയില്‍ കൊവിഡ് മുക്തരായ പൊലീസുകാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു - മാനന്തവാടി പൊലീസ് സ്‌റ്റേഷൻ
രോഗം ഭേദമായ മാനന്തവാടി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ റോയ്, മെർവിൻ, പ്രവീൺ എന്നിവരെ പൂച്ചെണ്ട് നൽകിയാണ് എസ്‌പിയും ഡിവൈഎസ്‌പിയും ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.
രോഗം ഭേദമായ റോയ്, മെർവിൻ, പ്രവീൺ എന്നീ ഉദ്യോഗസ്ഥരെ പൂച്ചെണ്ട് നൽകിയാണ് എസ്‌പിയും ഡിവൈഎസ്‌പിയും ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കിയതിനുശേഷം പൂച്ചെണ്ട് സ്വീകരിക്കാനും നിർദ്ദേശം നൽകി. മൂന്ന് പേരും തങ്ങളുടെ രോഗാനുഭവം പങ്കുവെച്ചു. 40 പൊലീസ് ഉദ്യോഗസ്ഥരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇനിയും രോഗസാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും, വയനാട് ജില്ലയിലെ മാതൃകാ പൊലീസ് സ്റ്റേഷൻ ആയി മാനന്തവാടിയെ മാറ്റാനാണ് ശ്രമമെന്നും ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു.