വയനാട്: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി സിപിഎമ്മിന് വയനാട്ടിൽ നിന്നും ആദ്യ വനിത ഏരിയ സെക്രട്ടറി. സുൽത്താൻ ബത്തേരി സമ്മേളനത്തിലാണ് പുതുതായി രൂപീകരിച്ച മീനങ്ങാടി ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി എൻ പി കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ വനിത നേതൃനിരയിലെ പ്രമുഖ നേതാവായ എൻ പി കുഞ്ഞുമോൾ നിലവിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.
CPM Area Secretary: സിപിഎം ഏരിയ സെക്രട്ടറിയായി വനിത, തെരഞ്ഞെടുപ്പിലൂടെ ചുമതലയില്‍ എത്തുന്നത് ആദ്യം - വയനാട് സിപിഎമ്മിലെ വനിത നേതാവ്
First woman elected cpm area secretary: മീനങ്ങാടി ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായാണ് എൻ പി കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്.

സിപിഎമ്മിൽ സമ്മേളനത്തിലൂടെ ആദ്യ വനിത ഏരിയാ സെക്രട്ടറിയായി എൻ പി കുഞ്ഞുമോൾ
CPM Area Secretary:ആലപ്പുഴ ചാരുംമൂട് ഏരിയ സെക്രട്ടറിയുടെ താത്കാലിക ചുമതലയിൽ ജി. രാജമ്മ ഉണ്ടായിരുന്നു. എന്നാൽ സമ്മേളനത്തിലൂടെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് എൻ പി കുഞ്ഞുമോൾ.
ALSO READ:Omicron: ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളിലേക്ക്; അതീവ ജാഗ്രതയില്‍ ലോകരാഷ്ട്രങ്ങള്‍