വയനാട്:മുന്നാക്ക സംവരണത്തിലെ ഇടതുപക്ഷ നിലപാട് ദുഷ്ടലാക്കോടെയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തിൽ കോൺഗ്രസിൻ്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. നാളെ ചർച്ച ചെയ്ത ശേഷം കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള തീവ്രനിലപാടുള്ള കക്ഷികളുമായി സഖ്യമില്ല. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം ഇത്തരം കക്ഷികളുടെ പിന്തുണ കൊണ്ടല്ല. ഇടതുപക്ഷമാണ് തീവ്രനിലപാടുള്ള കക്ഷികളുമായി എന്നും ബന്ധമുണ്ടാക്കിയിട്ടുള്ളതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മുന്നാക്ക സംവരണത്തിലെ ഇടത് നിലപാടില്‍ ദുഷ്ടലാക്കെന്ന് മുല്ലപ്പള്ളി - forwardcaste reservation
വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ളവരുമായി കോണ്‍ഗ്രസിന് സഖ്യമില്ലെന്നും ഇടതുപക്ഷമാണ് തീവ്രനിലപാടുള്ളവരുമായി എന്നും ബന്ധമുണ്ടാക്കിയിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
![മുന്നാക്ക സംവരണത്തിലെ ഇടത് നിലപാടില്‍ ദുഷ്ടലാക്കെന്ന് മുല്ലപ്പള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നാക്ക സംവരണം വെൽഫെയർ പാർട്ടി mullapally ramachandran forwardcaste reservation kpcc president reservation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9330913-thumbnail-3x2-ml.jpg)
മുന്നാക്ക സംവരണത്തിലെ ഇടത് നിലപാടില്‍ ദുഷ്ടലാക്കെന്ന് മുല്ലപ്പള്ളി
മുന്നാക്ക സംവരണത്തിലെ ഇടത് നിലപാടില്‍ ദുഷ്ടലാക്കെന്ന് മുല്ലപ്പള്ളി
കൊവിഡ് നേരിടുന്നതിൽ ആരോഗ്യമന്ത്രിയുടെ ദിശാബോധം നഷ്ടപെടുത്തി. മുഖ്യമന്ത്രിയും ഉപദേശികളുമാണ് ഇതിന് കാരണം. നല്ല രീതിയിൽ കാര്യങ്ങൾ ചെയ്തു വന്നിരുന്നതായിരുന്നു ആരോഗ്യമന്ത്രി. എന്നാൽ പിന്നീടിതു നഷ്ടമായി എന്നും മുല്ലപ്പള്ളി വയനാട്ടിലെ മീനങ്ങാടിയിൽ പറഞ്ഞു.
Last Updated : Oct 27, 2020, 7:23 PM IST