മദ്യശാലകള്‍ തുറക്കുന്നതിനെതിരെ വീട്ടമ്മമാരുടെ നില്‍പ്പ് സമരം - അമ്മമാരുടെ സമരം
പയ്യമ്പിള്ളി കോളനിയിലെ വീട്ടമ്മമാരാണ് പ്രതിഷേധിച്ചത്
വയനാട് :സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്നതിനെതിരെ വയനാട്ടിലെ പയ്യമ്പിള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വീട്ടമ്മമാര്‍ നിൽപ്പ് സമരം നടത്തി. പയ്യമ്പിള്ളി കോളനിയിലെ വീട്ടമ്മമാരാണ് സമരം നടത്തിയത്. ജില്ലയിൽ ബിവറേജസ് കോർപ്പറേഷന്‍റെ മാനന്തവാടി ഔട്ട്‌ലെറ്റിന് സമീപം അടിയ, പണിയ വിഭാഗത്തിൽപെട്ടവരുടെ 10 കോളനികളാണുള്ളത്. ഇവിടുത്തെ പുരുഷൻമാരിൽ 95 ശതമാനവും മദ്യപാന ശീലമുള്ളവരാണ്. മദ്യപിച്ച് വരുന്നവർ സാമൂഹിക അകലം പാലിക്കാൻ തയാറാകുമെന്ന് കരുതുന്നില്ലെന്നും ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോളനികളിലെ അമ്മമാർ പറയുന്നു.