വയനാട്:ജില്ലയിൽ കൂടുതല്‍ ദുരിതാസ്വാസ ക്യാമ്പുകള്‍ കണ്ടെത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. കലക്‌ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക ദുരന്ത സാധ്യത കണക്കിലെടുത്താണ് നടപടി. ഇതിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും മന്ത്രി കൽപ്പറ്റയിൽ പറഞ്ഞു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാല്‍ ഇത്തവണ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്.
വയനാട്ടില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തും: മന്ത്രി എകെ ശശീന്ദ്രൻ
മഴ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക ദുരന്ത സാധ്യത കണക്കിലെടുത്താണ് നടപടി. ഇതിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൽപ്പറ്റയിൽ പറഞ്ഞു.
വയനാട്ടില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തും: മന്ത്രി
ഇതിനകം കണ്ടെത്തിയ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ബന്ധപ്പെട്ട എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, അസിസ്റ്റന്‍റ് കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Last Updated : Jul 8, 2020, 5:15 PM IST