വയനാട്: കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ കുരങ്ങു പനി പ്രതിരോധത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്ന് വയനാട് ഡിഎംഒ. മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ് എന്നും ഡിഎംഒ ഡോ. ആർ രേണുക പറഞ്ഞു
വയനാട്ടില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമെന്ന് ഡിഎംഒ - wayanadu monkey fever
തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അപ്പപ്പാറ, ബേഗൂർ മേഖലയിലുള്ളവർക്കാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചത്
![വയനാട്ടില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമെന്ന് ഡിഎംഒ ഡിഎംഒ ഡോ.ആർ രേണുക വയനാട് ഡിഎംഒ കുരങ്ങു പനി വയനാട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി covid monkey fever wayanadu monkey fever](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6913034-thumbnail-3x2-wynadu.jpg)
ഡിഎംഒ
വയനാട്ടില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമെന്ന് ഡിഎംഒ
ഈ വർഷം 24 പേർക്കാണ് വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. രണ്ടു പേർ മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അപ്പപ്പാറ, ബേഗൂർ മേഖലയിലുള്ളവർക്കാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചത്. കുരങ്ങു പനിക്ക് എതിരെയുള്ള 5000 ഡോസ് വാക്‌സിന്‍ കർണാടകത്തിൽ നിന്ന് എത്തിച്ചതായി ഡിഎംഒ പറഞ്ഞു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ കുരങ്ങുപനി ചികിത്സക്കുള്ള പ്രത്യേക കേന്ദ്രമാക്കി മാറ്റിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.