ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പിൽ അതീവ രഹസ്യമായി ഹാജരായത് ഹജ്ജ് കമ്മിറ്റി അംഗവും അരൂരിലെ വ്യവസായിയുമായ അനസിന്‍റെ വീട്ടിൽ നിന്നായിരുന്നുവെന്ന് കണ്ടെത്തൽ. അനസിന്‍റെ ഉടമസ്ഥതയിലുള്ള ഇന്നോവ ക്രിസ്റ്റയിലാണ് മന്ത്രി ജലീൽ ചോദ്യം ചെയ്യലിനായി എത്തിയത്. മന്ത്രിയുടെ വിശ്വസ്തനും സുഹൃത്തുമായ ഈ വ്യവസായിയുടെ അരൂർ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് മന്ത്രി ആദ്യമെത്തിയത്. അവിടെനിന്ന് സ്വകാര്യ വാഹനത്തിൽ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. അനസിന്‍റെ കാറിൽ മന്ത്രി കൊച്ചിയിലേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചു.
മന്ത്രി ജലീൽ ചോദ്യം ചെയ്യലിനെത്തിയത് അരൂരിലെ വ്യവസായിയുടെ കാറിൽ - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
മന്ത്രിയുടെ വിശ്വസ്തനും സുഹൃത്തുമായ ഹജ്ജ് കമ്മിറ്റി അംഗവും അരൂരിലെ വ്യവസായിയുമായ അനസിന്‍റെ അരൂരിലെ വീട്ടിലാണ് മന്ത്രി ആദ്യം എത്തിയത്.
മന്ത്രി ജലീൽ ചോദ്യം ചെയ്യലിനെത്തിയത് അരൂരിലെ വ്യവസായിയുടെ കാറിൽ
എന്നാൽ ദൃശ്യങ്ങളിൽ മന്ത്രിയുടെ മുഖം കാണാൻ കഴിയില്ല. ഇന്നലെ രാവിലെ മന്ത്രി ഔദ്യോഗിക വാഹനത്തില്‍ അരൂരിലെത്തി. അതിനുശേഷം ഇവിടെ നിന്നും അനസിന്‍റെ വാഹനത്തില്‍ കൊച്ചിയിലെ ഓഫിസിലേക്ക് പോയി. അതിനുശേഷം 1.34 ഓടെ വാഹനം വീടിന് സമീപത്തു കൂടി കടന്നു പോകുന്നതായി ദൃശ്യങ്ങൾ നിന്ന് വ്യക്തമാകുന്നു. അതേസമയം മന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. എറണാകുളത്ത് നിന്ന് സ്റ്റേറ്റ് കാറിൽ തിരികെ കേറിയ ശേഷം മന്ത്രി മലപ്പുറത്തേക്ക് പോവുകയായിരുന്നു.