കേരളം

kerala

ETV Bharat / city

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

ഇന്നലെ വെള്ളിയാഴ്ച് രാത്രി എട്ടോടെയാണ് സായുധരായ അഞ്ച് പേരടങ്ങുന്ന സംഘം മുണ്ടക്കൊമ്പ് കോളനിയിലെ രാമന്‍റെ വീട്ടിലെത്തിയത്. സംഘത്തില്‍ സ്ത്രീകളും രണ്ടു പുഷന്‍മാരും ഉള്ളതായി പറയുന്നു.

Maoist presence  Wayanad  വയനാട്  മാവോയിസ്റ്റ്  തൊണ്ടര്‍നാട്  നിരവില്‍പുഴ
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

By

Published : Aug 22, 2020, 3:13 PM IST

വയനാട്:വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തൊണ്ടര്‍നാട് നിരവില്‍പുഴയില്‍ മാവോയിസ്റ്റുകളെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വെള്ളിയാഴ്ച് രാത്രി എട്ടോടെയാണ് സായുധരായ അഞ്ച് പേരടങ്ങുന്ന സംഘം മുണ്ടക്കൊമ്പ് കോളനിയിലെ രാമന്‍റെ വീട്ടിലെത്തിയത്. സംഘത്തില്‍ സ്ത്രീകളും രണ്ടു പുഷന്‍മാരും ഉള്ളതായി പറയുന്നു.

അര മണിക്കൂര്‍ ഇവര്‍ കോളനിയില്‍ ചെലവഴിച്ച ശേഷം അരിയും മറ്റു സാധനങ്ങളുമായി കാട്ടിലേക്ക് പോയി. ജയണ്ണ, സുന്ദരി , ഉണ്ണിമായ എന്നിവരടങ്ങുന്ന സംഘമാണെത്തിയതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് മാവോയിസ്റ്റും പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലത്തിനടുത്താണ് പുതിയ സാന്നിധ്യം.

ABOUT THE AUTHOR

...view details