വയനാട്:വയനാട്ടിലെ മാനന്തവാടി കുറുക്കൻമൂലയിൽ ഭീതി പരത്തിയ കടുവ ഇന്ന് പുലർച്ചെയും നാട്ടിലിറങ്ങി. ജനവാസ മേഖലയിൽ പുതിയ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാൽപാടുകൾ കണ്ടെത്തിയത്.
ഇതേ തുടർന്ന് വനം വകുപ്പ് സംഘം മേഖലയിൽ വ്യാപക തെരച്ചിൽ തുടങ്ങി. 20 ദിവസത്തിനിടെ 14 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊന്നത്. നഗരസഭയിലെ കുറുക്കൻമൂല ഉൾപ്പെടുന്ന നാല് ഡിവിഷനുകളിലെ കുടുംബങ്ങള്‍ കടുവയുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്.