വയനാട്:കർണാടകത്തിലെ കൽബുർഗിയിൽ നിന്നുള്ള മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംവിധാനം ഒരുക്കിയതായി മന്ത്രി എ.കെ ശശീന്ദ്രൻ. ബംഗലൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ കോഴിക്കോട് എത്തിക്കുമെന്ന് മന്ത്രി കൽപ്പറ്റയിൽ പറഞ്ഞു. വയനാട്ടിൽ കുരങ്ങ് പനി നിയന്ത്രണ വിധേയമാണെന്നും അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
കല്‍ബുര്‍ഗിയിലെ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ - കൊറോണ വാര്‍ത്തകള്‍
കൊവിഡ് 19 ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത സ്ഥലമാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗി.
കല്‍ബുര്‍ഗിയിലെ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുെമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
കൊവിഡ് 19 നുമായി ബന്ധപ്പെട്ട് വയനാട്ടിൽ വിനോദസഞ്ചാര മേഖലയിലുള്ള നിയന്ത്രണം തുടരുമെന്നും മന്ത്രി അറിയിച്ചു. കോച്ചിങ് സെന്‍ററുകളുടെ പ്രവർത്തനം നിർത്താൻ നിർദ്ദേശം നൽകും. വയനാട്ടിൽ കുടുംബശ്രീ 10000 മാസ്കുകൾ നിർമ്മിച്ച് നൽകും. കൊവിഡ് 19 മായി ബന്ധപ്പെട്ട് വയനാട്ടില്‍ പഴുതടച്ച മുൻകരുതലെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.