വയനാട്: ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ടതിനാൽ ജില്ലയില്‍ കൊവിഡ് നിയന്ത്രണത്തില്‍ നാളെ മുതൽ ഭാഗിക ഇളവ്. വില്ലേജ് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളും നാളെ തുറക്കും. മറ്റ് സർക്കാർ ഓഫീസുകൾ മറ്റന്നാള്‍ മുതല്‍ പ്രവർത്തനം ആരംഭിക്കും. ജോലിക്ക് എത്തുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകും.
വയനാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഭാഗിക ഇളവ്
വില്ലേജ് ഓഫീസുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഓഫീസുകളും നാളെ തുറക്കും
ഇളവുകൾ ജില്ലയിലെ കാർഷിക മേഖലക്ക് കൂടുതൽ ആശ്വാസം നൽകും എന്നാണ് സൂചനകൾ. ഇന്നുമുതൽ കൃഷി വകുപ്പ് നേരിട്ട് ജില്ലയിൽനിന്ന് നേന്ത്രക്കായ സംഭരണം തുടങ്ങി. കിലോക്ക് 26 രൂപക്കാണ് കായ സംഭരിച്ചത്. ഇതുവരെ കിലോക്ക് 20 രൂപക്കായിരുന്നു നേന്ത്രക്കായ സംഭരിച്ചിരുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം ആയിട്ടുണ്ട്. നാളെ തുണിക്കടകൾ തുറന്ന് ശുചീകരിക്കും. പൊതുഗതാഗതം അനുവദനീയമല്ലെങ്കിലും നാളെ മുതൽ നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങൾ ജില്ലാ അതിർത്തിക്കുള്ളിൽ നിരത്തിലിറക്കാം. മൂന്ന് പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ രോഗവിമുക്തരായി. രണ്ടാഴ്ചയിലേറെയായി പുതിയ കേസുകൾ ഒന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല