കേരളം

kerala

ETV Bharat / city

ഗ്രാമഫോണ്‍ മ്യൂസിയം കാണാന്‍ വയനാട്ടിലേക്ക് പോരൂ - വയനാട്ടിലെ ഗ്രാമഫോണ്‍ മ്യൂസിയം

വൈത്തിരിക്കടുത്ത് തളിപ്പുഴയിൽ ഗ്രാമഫോൺ മ്യൂസിയം ഒരുക്കി കോഴിക്കോട് സ്വദേശി കെ മുഹമ്മദ്‌ ഷാഫി. വർഷങ്ങൾ പഴക്കമുള്ള ഗ്രാമഫോണുകളുടെയും പാട്ടുകളുടെയും ശബ്ദരേഖകളുടെയും ശേഖരങ്ങളാണ് മ്യൂസിയത്തിൽ ഉള്ളത്

Gramophone Museum in Wayanad  വയനാട്ടിലെ ഗ്രാമഫോണ്‍ മ്യൂസിയം  ഗ്രാമഫോണ്‍ മ്യൂസിയം
ഗ്രാമഫോണ്‍ മ്യൂസിയം കാണാന്‍ വയനാട്ടിലേക്ക് പോരൂ

By

Published : Feb 3, 2020, 8:11 PM IST

വയനാട്:20 വർഷത്തിലേറെ ഇന്ത്യ മുഴുവൻ സഞ്ചരിച്ചാണ് കോഴിക്കോട് കല്ലായി സ്വദേശി ഷാഫി തന്‍റെ പ്രിയപ്പെട്ട ഗ്രാമഫോണുകൾ ശേഖരിച്ചത്. 1858-ൽ നിർമിച്ച ഫോണോഗ്രാം മുതൽ 1940-ൽ ഇറങ്ങിയ ഗ്രാമഫോണിന്‍റെ അവസാന മോഡൽ വരെ ഇദ്ദേഹത്തിന്‍റെ ശേഖരത്തിൽ ഉണ്ട്. ഗ്രാമ ഫോണുകളുടെ അറ്റകുറ്റ പണിയായിരുന്നു ആദ്യം. ഗ്രാമഫോണുകളോടും പാട്ടുകളോടുമുള്ള ഇഷ്ടം പിന്നീട് ഇദ്ദേഹത്തെ ഗ്രാമഫോൺ മ്യൂസിയവും റിസർച്ച് സെന്‍റും തുടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു.

ഗ്രാമഫോണ്‍ മ്യൂസിയം കാണാന്‍ വയനാട്ടിലേക്ക് പോരൂ

ഗ്രാമഫോണുകൾ കൂടാതെ 1000ല്‍ പരം റെക്കോർഡറുകൾ, ഹാർമോണിയം, സിത്താർ, ഒരു ലക്ഷത്തിലധികം പാട്ടുകള്‍, കൂടാതെ ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവരുടെ ശബ്ദരേഖകളും ഇവിടെ ഉണ്ട്.

ABOUT THE AUTHOR

...view details