കേരളം

kerala

ETV Bharat / city

ഇഞ്ചി വില കുത്തനെ കുറഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍ - വയനാട് വാർത്തകൾ

900 രൂപയാണ് ഒരു ചാക്ക് ഇഞ്ചിയുടെ ഇപ്പോഴത്തെ വില. കഴിഞ്ഞ വർഷം തുടക്കത്തിൽ ചാക്കിന് 3600 രൂപ വരെ ഇഞ്ചിക്ക് വില കിട്ടിയിരുന്നു.

ginger farmers issue  ഇഞ്ചി കര്‍ഷകർ  വയനാട് വാർത്തകൾ  wayand news
ഇഞ്ചി വില കുത്തനെ കുറഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

By

Published : Apr 13, 2021, 1:13 AM IST

Updated : Apr 13, 2021, 6:46 AM IST

വയനാട്: ഇഞ്ചി വില കൂപ്പുകുത്തുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മുടക്കുമുതലിന്‍റെ പകുതി പോലും കിട്ടാത്ത അവസ്ഥയിലാണിപ്പോൾ കർഷകർക്ക്. പാട്ടത്തിന് ഇഞ്ചി കൃഷിയിറക്കാൻ ഒരേക്കറിന് 5 ലക്ഷം രൂപയോളം ചെലവു വരും. ഒരു ഏക്കറിൽ നിന്ന് ശരാശരി 250 ചാക്ക് ഇഞ്ചിയാണ് കിട്ടുക. 900 രൂപയാണ് ഒരു ചാക്ക് ഇഞ്ചിയുടെ ഇപ്പോഴത്തെ വില.

ഇഞ്ചി വില കുത്തനെ കുറഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കഴിഞ്ഞ വർഷം തുടക്കത്തിൽ ചാക്കിന് 3600 രൂപ വരെ ഇഞ്ചിക്ക് വില കിട്ടിയിരുന്നു. ലോക്ക് ഡൗൺ കർശനമാക്കിയപ്പോൾ വില 1800 രൂപയായി താഴ്ന്നു. പിന്നീട് വില ഉയർന്നെങ്കിലും അധികം വൈകാതെ കുറയുകയായിരുന്നു. മെയ് - ജൂൺ മാസത്തിലെങ്കിലും ഇഞ്ചി വില കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

കൂടുതല്‍ വായനയ്‌ക്ക് :ജോര്‍ജ് സാക്ഷ്യം... ഇടുക്കിയില്‍ മാലി മുളകും മുളയ്ക്കും

Last Updated : Apr 13, 2021, 6:46 AM IST

ABOUT THE AUTHOR

...view details