വയനാട്:കല്‍പറ്റയില്‍ സ്വകാര്യ ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി. ആംബുലന്‍സ് ഡ്രൈവര്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി റിയാസ്, സഹായി ഹലീൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി - kalpatta bypass kanjav
ഡ്രൈവറുടെ ക്യാബിന്‍റെ മുകളിലെ രഹസ്യഅറയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ഡോഗ് സ്‌ക്വാഡിന്‍റെ സഹായത്തോടെ കൽപറ്റ ബൈപ്പാസിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഡ്രൈവറുടെ ക്യാബിന്‍റെ മുകളിലെ രഹസ്യഅറയിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വില്പനക്കായി ചെറിയ പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. മധ്യപ്രദേശിൽ നിന്ന് തിരികെ വരും വഴി ഹൈദരാബാദിൽ നിന്നാണ് ഇവർ കഞ്ചാവ് ശേഖരിച്ചത് എന്ന് പോലീസ് പറഞ്ഞു.
വൈദ്യുതാഘാതമേറ്റ് കോഴിക്കോട് മെഡിക്കൽ കോളജില്‍ മരിച്ച മധ്യപ്രദേശ് സ്വദേശിയുടെ മൃതദേഹവുമായി പോയതായിരുന്നു ഇരുവരും. ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തു.